Share Memories
Heartfelt condolences 07 Oct 2020

I was shocked to hear about the demise, of my good old friend Sri. P.R. Krishnakumar on the day of his demise, through my friends. Since I am 83 years old, I am prevented by my family members to visit to his house and to pay my respect to his mortal remains, because of the current situation. Since you have taken the trouble of sending an acknowledgment, I thought that I must place before you my connection with Sri.P.R. Krishnakumar. In the year 1988, I wanted to attend million dollar round table meeting at Toronto, Canada. That was the first time I went out of India. I decided to go with my wife. I didn’t have a credit card. I didn’t have a mobile which was not known in India at that time. I didn’t have any friends in USA. However, I decided to take a trip from Mumbai to London and from there to Toronto, USA, Tokyo, Singapore and back. When I planned, I didn’t know what to do. My good friend to Sri. Praful Patel who was also my client, suggested me to meet Sri. P.R. Krishnakumar I met him. You will be surprised to know that he has given introductions to me, for his friends at Los Angeles, Miyami, Tokyo, Sanfrancis co etc. He has taken the trouble of telephoning to his friends and advised them to assists me. But for his help, I could not have enjoyed the trip. Thereafter, I have had occasion to meet him whenever there was a need of his help, regarding health needs of family and friends. You will be all the more happy to know, that I knew Sri. Rama Warrior father of Sri. Krishnakumar, probably about 50 years back I was introduced him by one of my friend, his name is N. Srinivasan of Ariyan soap. Self and my wife used to go to warrior’s house for treatment of my children. I can never forget the kind and courtesy extended by his father and also by him. I pray for the Soul to rest in peace. Yours Sincerely, (P.SRINIVASAN) INSURANCE CONSULTANT 'Aseervadh' 26, Tatabad 2nd Street Coimbatore - 641 012. Ph: +91 422 2496962/2498872/2492530 ps@licps.com

കാലയവനികയ്ക്ക് പിന്നിൽ മറഞ്ഞ ശ്രീ. കൃഷ്ണകുമാർജി 06 Oct 2020

ദിവംഗതനായ ശ്രീ കൃഷ്ണകുമാർജിയെ ഓർക്കുമ്പോഴൊക്കെ ഒരു പുത്തൻ ഉണർവാണനുഭവപ്പെടുക. ആയുർവേദത്തിന്റെ കാവലാൾ എന്നതിലുപരി ഏറ്റവും അടുപ്പമുള്ള ഒരു മനുഷ്യസ്നേഹിയായാണ് എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ളത്. കോയമ്പത്തുർ ആര്യ വൈദ്യ ഫാർമസി ഏജന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സിക്രട്ടറി എന്ന നിലയിൽ 20 വര്ഷക്കാലത്തിനിടയിൽ പല തവണ അദ്ദേഹവുമായി ഇടപെടേണ്ടി വന്നിട്ടുണ്ട്. അപ്പോഴൊക്കെത്തന്നെ സഹോദര ഭാവേനയുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എന്നെ അദ്ദേഹത്തോട് കൂടുതൽ അടുപ്പിക്കയായിരുന്നു. ചില സന്ദർഭങ്ങൾ ഓർക്കുകയാണ്, അസോസിയേഷൻ, കോഴിക്കോട്ടുള്ള ഏജന്റുമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുയായി ഒരു പഠനയാത്ര സംഘടിപ്പിക്കുകയുണ്ടായി. ഒരു ബസ് നിറയെ അംഗങ്ങൾ കഞ്ചിക്കോട്ടുള്ള ഔഷധ നിർമ്മാണ ഫാക്ടറി, കോയമ്പത്തുരിലെ ഹെഡ് ഓഫിസ്, ട്രസ്റ്, ധന്വന്തരി ക്ഷേത്രം, പതഞ്ചലിപുരിയിലുള്ള ആയുർവേദ കോളേജ് മുതലായ സ്ഥാപനങ്ങൾ സന്ദർശിക്കുകയായിരുന്നു ഉദ്ദേശം. കഞ്ചിക്കോട് ഫാക്ടറി സന്ദർശനം കഴിഞ്ഞ് അടുത്ത ദിവസം കോയമ്പത്തുർ ഹെഡ് ഓഫിസിൽ എത്തിയപ്പോൾ, അവിടെ ഷാമിയാനയൊക്കെയിട്ട്, കൃഷ്ണകുമാർജിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഞങ്ങൾക്ക് ഹാർദ്ദവമായ സ്വിക്കരണം ആണ് തന്നത്. സൗഹൃദ സന്ദർശനവും, ചർച്ചയും, ഭക്ഷണവും കഴിഞ്ഞ് പതാഞ്ചലിപുരിയുള്ള ആയുർവേദ കോളേജ്, ആശുപത്രി മുതലായവ സന്ദർശിച്ച് സന്ധ്യക്ക് മുൻപേ മടങ്ങി. കോഴിക്കോട്ടെ വീട്ടിൽ എത്തിയപ്പോൾ രാത്രി 9.00 മണി. അപ്പോഴുണ്ട് ഒരു ഫോൺ കോൾ, കോയമ്പത്തൂരിൽ നിന്ന്. ശ്രീ. കുട്ടി സാർ [മാർ. G Kutty, MD, AVPME] ആണ്. സുഖമായി കോഴിക്കോട്ടെത്തിയോ എന്നറിയാൻ ശ്രീ. കൃഷ്ണകുമാജിയുടെ നിർദ്ദേശപ്രകാരം വിളിക്കുകയാണ് എന്ന പറഞ്ഞു. ക്ഷമാപണം പറഞ്ഞുകൊണ്ട് എല്ലാ വിവരവും അദ്ദേഹത്തെ ധരിപ്പിച്ചു. ദിവംഗതരായ കൃഷ്ണകുമാർജിയുടെയും, ജി. കുട്ടി സാറിന്റെയും മനസ്സ് ഞങ്ങളുടെ കുടെത്തന്നെയുണ്ടായിരുന്നതായി അനുഭവപ്പെട്ടു. ഡിമാന്റ് വെച്ച് അവകാശങ്ങൾ നേടിയെടുക്കുകയായിരുന്നില്ല അസോസിയേഷന്റെ ലക്‌ഷ്യം. 900 ഏജന്റുമാരുണ്ട് കേരളത്തിൽ AVP ക്ക്. അവരുടെ ഉപജീവനമാർഗ്ഗമാണ് AVP ഏജൻസി നടത്തിപ്പ്. ഉപഭോക്താക്കളുമായി സമ്പർക്കം പുലർത്തി, ശുദ്ധമായി AVP യുടെ ആയുർവേദ ഔഷധം ജനങ്ങളിലേക്ക് എത്തിക്കുകയുയാണല്ലോ ഏജൻസി ലക്‌ഷ്യം. അവർക്കനുഭവപ്പെടുന്ന ക്വാളിറ്റി സംബന്ധമായും മറ്റുമുണ്ടാകുന്ന ഒട്ടനവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട തീരു. ഇതിനായുള്ള ഞങ്ങളുടെ രോദനത്തിന്ന് അദ്ദേഹം തന്നെ ഒരു സ്ഥിരം പരിഹാരം നിർദ്ദേശിച്ചു. ഗുണനിലവാരം, പാക്കിങ്, ഔഷധലഭ്യത മുതലായ പ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ ആറാറുമാസം കൂടുമ്പോൾ ഫാക്ടറിയിൽ വെച്ച് ഏജൻസി പ്രതിനിധികളും, കമ്പനി ഉദ്യോഗസ്ഥരും സംയുക്തമായി പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരം നിർദ്ദേശിക്കേണ്ടതാണെന്ന് തീരുമാനീച്ചു. ഒരു പരിധിവരെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു. മിക്ക യോഗങ്ങളും അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു. റോ മെറ്റീരിയൽസിന്റെ അഭാവം മൂലം ചിലപ്പോൾ അത്തരം ഔഷധങ്ങളുടെ നിർമ്മാണം നിർത്തിവെക്കാറുണ്ട്. ഇല്ലാത്തതിന് പകരം വെക്കുന്ന രീതി കമ്പനിക്കില്ല. കൊമ്പഞ്ചാദി ഗുളികയ്ക്ക് കൃഷ്ണാമൃഗത്തിന്റെ കൊമ്പ് ലഭിക്കാത്തതുകാരണം വളരെക്കാലം ഉത്പാദനം ഉണ്ടായിരുന്നില്ല. ഛത്തിസ്‌ഗഡ്‌ കാടുകളിൽ നിന്ന് അവിടുത്തെ വനം വകുപ്പ് ശേഖരിച്ച് വെക്കുന്ന കൃഷ്ണാമൃഗത്തിന്റെ കൊമ്പ് ലേലത്തിൽ പിടിച്ച് കമ്പനിയുടെ ശേഖരത്തിൽ എത്തിച്ച അനുഭവം ഉണ്ടായതായി അറിയാം. അതിനു ശേഷമാണ് അടുത്ത ബാച്ച് കൊമ്പഞ്ചാദി ഗുളികയുടെ നിർമ്മാണം ആരംഭിക്കുന്നത്. അതുപോലെതന്നെ ഗുണമേന്മയുടെ കാര്യത്തിലും അദ്ദേഹത്തിന്റെ നിര്ബന്ധബുദ്ധിയുടെ അനുഭവം എത്രയോയുണ്ട് പറയാൻ. ചികിത്സയ്ക്കാവശ്യമായ ഔഷധം ഒന്നില്ലെങ്കിൽ മറ്റൊന്ന് നിർണയിക്കാനുള്ള അറിവ് ചികില്സിക്കുന്ന വൈദ്യനുണ്ടെന്നാണ് അദ്ദേഹത്തിന്റെയും കമ്പനിയുടെയും നിലപാട്. ഇത് തന്നെയാണ് AVP യുടെ ഔഷധത്തെക്കുറിച്ച് ജനങ്ങൾക്കുള്ള മതിപ്പും. ശ്രീ. കൃഷ്ണകുമാർജി, ഞങ്ങളെ ആവേശംകൊള്ളിക്കുന്ന ചില സന്ദർഭങ്ങൾ ഓർത്തുപോവുകയാണ്. അസോസിയേഷന്റെ പത്താം വാർഷികാഘോഷം ശ്രീ കൃഷ്ണകുമാർജിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് ഞങ്ങൾ തീരുമാനിച്ചത്. അതിനായി ഞങ്ങൾ, ഭാരവാഹികൾ കോയമ്പത്തുരിൽ ചെന്ന് അദ്ദേഹത്തെ ക്ഷണിച്ചു. ഞങ്ങളെ അൽപനേരം നിശ്ശബ്ദരാക്കിക്കൊണ്ട് ആദ്ദേഹം മറ്റൊരു നിർദ്ദേശമാണ് വെച്ചത്. എന്തുകൊണ്ട് പരിപാടി നമുക്ക് സംയുക്തമായി നടത്തിക്കൂടാ. ആര്യവൈദ്യ ഫാര്മസിയുടെ ഒരുലക്ഷം രൂപയും, പ്രശംസാപത്രവും അടങ്ങുന്ന "ബ്രിഹത്രയിരത്ന " പുരസ്‌കാര ദാന ചടങ്ങും, അസോസിയേഷന്റെ പത്താം വാർഷികവും ഒന്നിച്ച് നടത്താം. നിർദ്ദേശം ഏറ്റെടുത്ത് പരിപാടികൾ ഒന്നിച്ച് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ വെച്ച് കൊണ്ടാടി. നഗരത്തിലെ പ്രമുഖരായ അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രൗഢഗംഭീമായ സമ്മേളനം, സദ്യ കലാപരിപാടി എന്നിവയോടെ സമംഗളം നടന്നു. അവാർഡ് സമർപ്പിച്ചത് വൈദ്യഭൂഷണം ശ്രീ രാഘവൻ തിരുമുൽപ്പാടിനായിരുന്നു. ആദ്ദേഹത്തിന്റെ മകൻ അവാർഡ് ഏറ്റുവാങ്ങി. ഭാരത സർക്കാർ 2009 ൽ പത്മശ്രീ നൽകി ശ്രീ കൃഷ്ണകുമാർജിയെ ആദരിച്ചതിൽ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹത്തിന് തിരൂർ തുഞ്ചൻ പറമ്പിൽ വെച്ച് 2009 മാർച്ച്, 15 നു ഒരു സ്വിക്കരണം നൽകുകയുണ്ടായി. AVP ജീവനക്കാരും, ഡോക്ടർമാരും, ഏജൻസ് അസോസിയേഷനും ചേർന്ന് സമന്വയ എന്ന പേരിൽ അദ്ദേഹത്തിന് ഹാർദ്ദമായായ സ്വിക്കരണം ആണ് നൽകിയത്. സമന്വയയുടെ സ്നേഹ സമ്മാനമായി ആളുയരമുള്ള ഒരു നിലവിളക്കാണ് സമ്മാനിച്ചത്. ആയത് കോയമ്പത്തുർ AVP ട്രസ്റ് കൊമ്പൗണ്ടിലുള്ള ധന്വന്തരി ക്ഷേത്ര സന്നിധിയിൽ വർദ്ധിച്ച ശോഭയോടെ തെളിഞ്ഞുകൊണ്ടിരിക്കുന്നു. അസോസിയേഷൻ ഭാരവാഹി എന്നതിലുപരി വ്യക്തിപരമായും, കുടുംബപരമായും അദ്ദേഹത്തോടുള്ള ബന്ധം മറക്കാവുന്നതല്ല. എന്റെ സഹധർമ്മിണി പരേതയായ ലീലയുടെ അസുഖത്തെ സംബന്ധിച്ച് ഒരിക്കൽ അദ്ദേഹത്തോട് സംസാരിക്കേണ്ടതായി വന്നു. ഭാര്യയുടെ ജാതകവുമായി കോയമ്പത്തുരിൽ എത്താൻ പറയുകയും അദ്ദേഹം ട്രസ്റ്റിലെ ജ്യോത്സ്യനുമായി ബന്ധപ്പെട്ട് ചർച്ച ചെയ്ത ശേഷം മെഡിക്കൽ ഡയറക്ടർ ഡോ. കെ. ജി. രവീന്ദ്രനോട് ചികിത്സ നൽകുവാൻ അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു. അദ്ദേഹം കയ്യൊപ്പിട്ടുതന്ന അദ്ദേഹത്തിന്റെ ജീവചരിത്രമായ "സമാവർത്തനം" എന്ന കൃതി എന്റെ ഗൃഹലൈബ്രറിയിൽ ആദരവോടെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. 2019 ജൂലായിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് കോയമ്പത്തുരിലെ നവക്കരയിൽ നടന്ന പരിപാടിയിൽ വെച്ചാണ് അദ്ദേഹത്തെ ഒടുവിൽ നേരിട്ട് കണ്ടത്. "ആയുർസന്ദേശ്" എന്ന ബുള്ളറ്റാനിന്റെ പ്രകാശന കർമ്മത്തിൽ ഒന്നിച്ച് പങ്കെടുത്തു. AVP കമ്പനി ഷെയർ ഉടമകളുടെ വിഡിയോ കോൺഫറൻസ് വഴി, 2020 ആഗസ്ത് 24 ന് നടന്ന വാർഷിക യോഗത്തിലാണ് ആ മുഖം ഒടുവിലായി കാണുന്നത്. അതും ഏതാനും നിമിഷം മാത്രം. ഒരു പുരുഷായുസ്സിലുടനീളം ഭാരതത്തിന്റെ മഹനീയ ചികിത്സ രീതിയായ ആയുർവേദത്തെ അതിന്റെ ഉന്നതിയിൽ എത്തിച്ച ആ ധന്യാത്മാവിനു ആദരാഞ്ജലികൾ അർപ്പിക്കുന്നു, കൂപ്പുകൈകളോടെ.

Condolences 03 Oct 2020

Greetings from the Guild of service. I was deeply shocked to hear about the sad demise of Krishan kumarji. He was like a brother to us whenever we came to the Ayurveda Chikitsalaya,he welcomed us very warmly. He was the kindest person. He will be missed by all of us. May God rest his soul in peace. Dr. Mohini Giri

Heartfelt condolences 03 Oct 2020

My heartfelt condolences on passing away of Dr Krishna Kumar. He was truly a great man. I had developed a huge admiration for him in the meticulous manner in which he managed AVP. Besides the clockwork efficiency of its functioning, there was also the presence of certain aesthetics that drew an artistic response in many of us while at AVP. My prayers and best wishes are with you all folks, who would keep the flame burning at AVP. Yours, Jogendra Panghaal New Delhi

Condolences 01 Oct 2020

We pay our respectful homage. Our heartfelt condolences. Pray God to give strength, succour and solace to the grieving family, committee and staff members, relatives, friends, well-wishers, Interactions with him was always sweet and beautiful. He was a simple, straightforward and affable person. We will not be able to forget him or his service to the suffering humanity. Please continue to tread the path paved by him to serve the society. Om Shati! Shanti! Shanti! With prayers, Swami Sahanananda Ravi Maharaj???????????? Ramakrishna Mission Coimbatore

കൃഷ്ണകുമാർ ജി - "ഞങ്ങളുടെ മാർഗദർശി" 30 Sep 2020

*ആയുർവേദത്തിന് തീരാനഷ്ടം*. ബഹു: കൃഷ്ണകുമാർ ജിയുടെ കുടുംബാഗംങ്ങൾക്ക് . ആയുർവേദത്തിന് നികത്താനാവാത്ത നഷ്ടമായി ബഹു: പത്മശ്രീ, കൃഷ്ണകുമാർ ജി വിട വാങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ ദേഹവിയോഗം ഉൾകൊള്ളാൻ മനസ്സ് ഇപ്പോഴും തയ്യാറാവുന്നില്ല. ആര്യവൈദ്യ ഫാർമസി ഏജന്റസ് അസോസിയേഷന്റെ പ്രവർത്തനങ്ങളിലും, അല്ലാതെയും അദ്ദേഹവുമായി അടുത്ത് ഇടപഴകുവാൻ ധാരാളം അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ഏജൻസി അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് നിസ്സിമമായ പ്രോത്സാഹനമാണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചിരുന്നത് .2005 ൽ ഏജൻസി അസോസിയേഷന്റെ പത്താം വാർഷികം കോഴിക്കോട് വെച്ച് നടത്തുവാൻ ഞങ്ങൾ തീരുമാനിക്കുകയുണ്ടായി. ബഹു: കൃഷ്ണകുമാർജി തന്നെ, അതിന്റെ ഉദ്ഘാടനം നടത്തണമെന്ന് ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. അതിനു വേണ്ടി അദ്ദേഹത്തിനു സൗകര്യപ്രദമായ ഒരു ദിവസം അനുവദിച്ചു കിട്ടുന്നതിനു വേണ്ടി ഞാനും സഹ ഭാരവാഹികളായ, ബഹു: കുമാരേട്ടൻ, ശ്രീ.പി.പി ഖാലിദ്, ടി.കെ.ഹംസ, സി വി. സദാശിവൻ എന്നിവരും ഒരുമിച്ച് കോയമ്പത്തൂരിൽ പോവുകയുണ്ടായി. ശ്രദ്ധാപൂർവ്വം എല്ലാം കേട്ട ശേഷം പരിപാടിയിൽ സന്തോഷം പ്രകടിപിച്ച അദ്ദേഹം, ഈ ആഘോഷം നമുക്ക് രണ്ടു കൂട്ടർക്കും കൂടി നടത്തി കൂടെ എന്ന മറു ചോദ്യം ഉന്നയിക്കുകയുണ്ടായി. കാര്യം മനസ്സിലാവാതിരുന്ന ഞങ്ങളോട് അദ്ദേഹം വിശദീകരിച്ചു. ആര്യവൈദ്യ ഫാർമസിയുടെ "ബ്രുഹത്രയിരത്‌ന അവാർഡിന്" ഈ വർഷത്തെ ജേതാവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ അവാർഡ് ദാന ചടങ്ങ് ഈ വർഷം കോഴിക്കോട് വെച്ച് നടത്താം. ഒപ്പം ഏജൻസി അസോസിയേഷന്റെ വാർഷികാഘോഷവും. സന്തോഷം കൊണ്ട് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ. "അതാണ് കൃഷ്ണകുമാർ ജി". ഏജൻസി അസോസിയേഷൻ്റെ കൈപിടിച്ച് ഒപ്പം നടത്തിയ ആ മഹാത്മാവിനു ഏജൻസി അസോസിയേഷന്റെ സാഷ്ടാംഗ പ്രണാമം. അദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടെ ദു:ഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. വ്യക്തി പരമായി പറഞ്ഞാൽ ബഹു: കൃഷ്ണകുമാർ ജിയുടെ സ്നേഹവും, പരിഗണനയും,ആവോളം ലഭിക്കുവാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. എന്റെയും കുടുംബത്തിന്റെയും ശുഭ മുഹൂർത്തങ്ങളിൽ, പ്രത്യേകിച്ചും എന്റെ പെൺമക്കളുടെ വിവാഹ വേളകളിലും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ നിറസാന്നിദ്ധ്യം ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. അദ്ദേഹത്തിന്റെ ആത്മാവ് ഭഗവാനിൽ വിലയം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എന്ന് കെ.എം.നാരയണൻ കുട്ടി പ്രസിഡണ്ട് എ.വി.പി.ഏജൻസി അസ്സോസ്റ്റിയേഷൻ സ്റ്റേറ്റ് കമ്മറ്റി, മലപ്പുറം.